കോഴിക്കോട് എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ

Last Updated:

ലിയറ മലയിലെ ക്വാറിക്ക് സംരക്ഷണം നൽകുന്നതും ഷാജിയെ ആക്രമിച്ചതും പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.

കോഴിക്കോട്: പട്ടര്‍പാലം എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. ഒന്നാംപ്രതി പുനത്തിൽ അബ്ദുള്ള, മൂന്നാംപ്രതി ചായിച്ചംകണ്ടി അബ്ദുൾ അസീസ് എന്നിവരാണ് പിടിയിലായത്.
2019 ഒക്‌ടോബര്‍ 12നായിരുന്നു വധശ്രമം. പട്ടര്‍പാലത്ത് നിന്ന് പറമ്പില്‍ ബസാറിലേക്ക് ഒരാൾ ഷാജിയുടെ ഓട്ടോറിക്ഷ വിളിച്ചു. പോലൂര്‍ തയ്യിൽ താഴത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പണം നല്കുന്നതിനിടെ ഇടിക്കട്ട കൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്തു. ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടുപേർ മാരകായുധങ്ങളുമായി ആക്രമിച്ചു.
advertisement
‍ [NEWS]
ഒന്നാംപ്രതി പുനത്തിൽ അബ്ദുള്ള, മൂന്നാംപ്രതി ചായിച്ചംകണ്ടി അബ്ദുൾ അസീസ് എന്നിവരെയാണ് ചേവായൂർ പൊലീസ് പിടികൂടിയത്. ഇവർ കൊലപാതകശ്രമത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എലിയറ മലയിലെ ക്വാറിക്ക് സംരക്ഷണം നൽകുന്നതും ഷാജിയെ ആക്രമിച്ചതും പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് എലിയറമല സംരക്ഷണസമിതി വൈസ് ചെയര്‍മാനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ
Next Article
advertisement
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു
  • യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന്‍ ബിജെപിയില്‍ ചേര്‍ന്നു.

  • അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

  • അഖില്‍ ഓമനക്കുട്ടന്‍ 2012മുതല്‍ പത്ത് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു.

View All
advertisement