TRENDING:

കരുവന്നൂർ സഹകരണ തട്ടിപ്പ്; മൂന്ന് സംസ്ഥാനങ്ങളിലായി 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Last Updated:

കേസ് അന്വേഷണത്തിനിടെ ഇതുവരെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും. 11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇതുവരെ 87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
news18
news18
advertisement

Also read-കരുവന്നൂർ സഹകരണ തട്ടിപ്പിനെതിരെ പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടെ കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണവകുപ്പ് ഇഡിക്ക് മുന്നില്‍ ഹാജരാക്കി. കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷ് ഇഡി ഓഫീസിലെത്തിയിരുന്നു. അതിനിടെയാണ് കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പത്തുവര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ വ്യക്തതയ്ക്ക് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം ഇഡി മുന്നോട്ടുവെച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കരുവന്നൂർ സഹകരണ തട്ടിപ്പ്; മൂന്ന് സംസ്ഥാനങ്ങളിലായി 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
Open in App
Home
Video
Impact Shorts
Web Stories