ഓച്ചിറ സ്വദേശികളായ അമ്പാടി,റോഷൻ,അനന്ദകൃഷ്ണൻ, അജിത്,ഹരികൃഷ്ണൻ,ഡിപിൻ,മണപള്ളി സ്വദേശി മനോഷ്,അഖിൽ എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 28-ാം തിയതി കരുനാഗപ്പള്ളി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിസരത്ത് വച്ചാണ് സംഭവം.
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലക്കേസിലെ തടവുകാരായ അതുൽ, മനു എന്നുവരെ വിചാരണയ്ക്കായി 28-ന് കോടതിയിൽ എത്തിച്ചിരുന്നു.
അന്ന് ഇപ്പോൾ പിടിയിലായ 8 പ്രതികൾ ചേർന്ന് ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ദൃശ്യങ്ങൾ പകർത്തുകയും, നിരോധിത ഉൽപ്പന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറുകയും ചെയ്തിരുന്നു. ഇവർ പകർത്തിയ ദൃശ്യങ്ങൾ റീൽസായി എഡിറ്റ് ചെയ്ത് സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്.
advertisement
സമൂഹത്തിന് അപകടകരമായ സന്ദേശം നൽകി എന്ന കരുനാഗപ്പള്ളി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേടതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് വീഡിയോ ചിത്രികരിച്ച് പ്രചരിപ്പിച്ച പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിർദ്ദേശാ നുസരണം കരുനാഗപ്പള്ളി ഇൻസ്പെക്‌ടർ ബിജുവിൻ്റെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.