TRENDING:

നരബലി കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം തെളിവുകൾ

Last Updated:

ഷാഫി ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ഒന്നിലേറെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തൽ. നരബലി നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിലെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ അന്വേഷണം സംഘം ഇന്ന് യോഗം ചേർന്നു. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരനായിരുന്നു തീരുമാനം. ഭഗവൽ സിങ്ങും ലൈലയും അന്വേഷണത്തിനോട് സഹകരിക്കുന്നുണ്ടെങ്കിലും ഷാഫി ഒറ്റവാക്കിൽ ഉത്തരം ഒതുക്കുകയാണെന്നും അന്വേഷണം സംഘം പറയുന്നു.
advertisement

Also Read- ഇലന്തൂരിൽ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരുടെ കാണാതായ അവയവങ്ങൾ കടത്തിയെന്ന സംശയം ബലപ്പെടുന്നു

ഷാഫിയെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി കണ്ടെത്തി. ഇവയിൽ രണ്ടെണ്ണം പൊലീസ് പരിശോധിച്ചു. ഷാഫി ഉപയോഗിച്ചിരുന്ന ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ ഇത് ഉപേക്ഷിച്ചെന്നാണ് ഭാര്യയുടെ മൊഴി. ഇന്നലെ ഇലന്തൂരിൽ നടത്തിയ തെള്ളിവെടുപ്പിനിടയിൽ മനുഷ്യമാംസം കഴിച്ചെന്ന് ഷാഫിയും, ഭഗവൽസിങ്ങും സമ്മതിച്ചിരുന്നു.

advertisement

Also Read- 'കട്ടിലിലേക്ക് തള്ളിയിട്ടു, കെട്ടിയിട്ടു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; നരബലിക്കേസിൽ യുവതിയുടെ മൊഴി

ആയുധങ്ങളും ആഭിചാര പുസ്തങ്ങളും ഉൾപ്പടെ 40 ഓളം തെള്ളിവുകളാണ് ഇലന്തൂരിലെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഷാഫിയെ എറണാകുളത്തും ഭഗവൽ സിങ്ങിനെ ഇലന്തൂരിലുമെത്തിച്ച് വീണ്ടും തെള്ളിവെടുപ്പ് നടത്തും. ഫോറൻസിക് പരിശോധന ഫലവും നിർണായകമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നരബലി കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ; ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം തെളിവുകൾ
Open in App
Home
Video
Impact Shorts
Web Stories