ഇയാൾ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജിൽ എത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നീട് ജാമ്യത്തിൽ വിട്ടു.
Also Read- വീട്ടുജോലിക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തവും പിഴയും
മുൻ സർക്കാർ ജീവനക്കാരനായ രാജഗോപാൽ പത്ത് വർഷത്തോളമായി മാധ്യമപ്രവർത്തകർക്ക് അശ്ലീല കത്തുകൾ അയക്കുന്നത് പതിവായിരുന്നു. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ തപാല്‍ വകുപ്പിനും ലഭിച്ചിരുന്നു. ഇതേ പരാതിയിൽ ഇയാളെ നേരത്തേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും പതിവ് തുടരും.
advertisement
Also Read- മോൻസൻ മാവുങ്കലിന്റെ സിംഹാസനത്തിൽ എ.എ. റഹീം; വ്യാജചിത്രം പങ്കുവെച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
മറ്റു പലര്‍ക്കും അശ്ലീല ഊമക്കത്തെഴുതിയതായാണ് സൂചന. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പാലക്കാട്ടെ വനിതാ ജുഡീഷ്യല്‍ ഓഫീസറുടെ പരാതിയിൽ രാജഗോപാൽ അറസ്റ്റിലായിരുന്നു.