പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്‍റെ പക്കല്‍ നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊട്ടാരക്കര സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ദീപക് രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്നും ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തിയത്.
advertisement
വയനാട്ടില്‍ റിട്ട. ഡിഎഫ്ഒ യുടെ പക്കല്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണന്ന വ്യാജേനയെയായിരുന്നു ഡിഎഫ്ഒ യെ പറ്റിച്ചത്. പുല്‍പ്പളളി ഫോറസ്‌റ്റ് ഐ ബിയില്‍ ഇദ്ദേഹത്തിന്‍റെ ചെലവില്‍ അടിച്ചു പൊളിക്കുകയും ചെയ്തു. പത്തനംതിട്ട, കണ്ണൂര്‍, എര്‍ണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് കേസുകള്‍ അധികവും. പിടിയിലായ വിവരം പുറത്തുവരുന്നതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത് എത്താനും സാധ്യതയുണ്ട്.
Also Read- POCSO | പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന്‍ മലപ്പുറത്ത് അറസ്റ്റില്‍
കാറിന് മുന്‍പിലും പുറകിലും ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ ഐ ബി സംഘം പത്തനാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. റൂറല്‍ പൊലീസ് മേധാവി കെ ബി രവിയുടെ നിർദേശ പ്രകാരം ഡിവൈഎസ് പി വിനോദിന്‍റെ മേല്‍നോട്ടത്തില്‍ പത്തനാപുരം സി ഐ ജയക്യഷ്ണന്‍, എസ് ഐമാരായ അരുണ്‍കുമാര്‍, സുധാകരൻ, സണ്ണി ജോർജ്ജ്, ഗോപകുമാർ, എ എസ് ഐ ബിജു എസ് നായർ, സി പി ഒ മാരായ മനീഷ്, ഹരിലാൽ,സന്തോഷ് കുമാർ, രഞ്ജിത്ത് സായികുമാർ, ബോബിൻ എന്നിവരുടെ നേത്യത്ത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.