TRENDING:

അഞ്ചിലും ഏഴിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മുൻ സൈനികൻ അറസ്റ്റിൽ

Last Updated:

കുട്ടികളുടെ മാതാപിതാക്കൾക്ക് ഇയാൾ പണം നൽകിയിരുന്നു. . ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൂവാറിൽ അഞ്ചാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പെൺകുട്ടികൾ പീഡന വിവരം പുറത്തു പറഞ്ഞത്. ഷാജി (56) ആണ് അറസ്റ്റിലായത്.
ഷാജി
ഷാജി
advertisement

മുൻ സൈനികനായ പ്രതിയുടെ വീട്ടിലായിരുന്നു പെൺകുട്ടികളുടെ കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളുടെ കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പീഡനം തുടർന്നു.

Also Read- മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ വനിതാ ശിശുവികസന കേന്ദ്രത്തിൽ നിന്നുള്ള കൗൺസലർ എത്തിയത്. കൗൺസിലിങ്ങിനിടെ പന്ത്രണ്ട് വയസ്സുള്ള മൂത്ത കുട്ടിയാണ് പീഡന വിവരം തുറന്നു പറഞ്ഞത്. ഇതോടെ സംശയം തോന്നിയ കൗൺസിലർ ഇളയ കുട്ടിയേയും വിളിച്ചു വരുത്തി ചോദിച്ചറിയുകയായിരുന്നു.

advertisement

Also Read- സ്കൂൾ വിദ്യാർത്ഥിനികളുമായി ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ; പോക്സോ കേസെടുത്തു

പത്ത് വയസ്സുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ പീഡനമാണ് നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്. കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പ്രതി പീഡിപ്പിച്ചത് എന്നാണ് കണ്ടെത്തൽ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടികളുടെ മാതാപിതാക്കൾക്ക് ഇയാൾ പണം നൽകിയിരുന്നു. ഇത് മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചിലും ഏഴിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് മുൻ സൈനികൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories