TRENDING:

യുവതിയുടെ പീഡന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Last Updated:

യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. കൊച്ചി ആലുവയിലാണ് സംഭവം. എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതു. 27 വയസുള്ള യുവതിയുടെ പരാതിയിലാണ് നടപടി.
News18
News18
advertisement

എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകളോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 75, 77 വകുപ്പുകള്‍ പ്രകാരമാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജയപ്രകാശ് കുറെ കാലമായി ഈ വീട്ടിലാണ് താമസം. ആലുവ ഈസ്റ്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ അടക്കം പരി​ശോധിക്കും. ജയപ്രകാശിനെ കോടതിയിൽ ഹാജരാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ പീഡന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories