TRENDING:

ഇത്തവണ രക്ഷപെടുത്താൻ നാട്ടുകാർ ഉണ്ടായില്ല; വ്യാജമദ്യവിൽപന നടത്തിയ ആളെ മഫ്തിയിലെത്തി പിടികൂടി എക്സൈസ് സംഘം

Last Updated:

നിരന്തരം പരാതി കിട്ടുന്ന അടിസ്ഥാനത്തിൽ പരിശോധന നടത്തുമെങ്കിലും, ആളുകൾ വിവരം നൽകി ഇയാളെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വ്യാജമദ്യവിൽപന നടത്തിയ പ്രതിയെ മഫ്തിയിലെത്തി പിടികൂടി പട്ടാമ്പി എക്സൈസ് സംഘം. പാലക്കാട് പട്ടാമ്പി മുതുതല കൊഴിക്കോട്ടിരിയിലാണ് സംഭവം. 59കാരൻ രാമകൃഷ്ണനാണ് പിടിയിലായത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മുതുതല കൊഴിക്കോട്ടിരിയിലാണ് വ്യാജമദ്യം വിൽക്കുന്നത് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട്ടിരി പടിക്കപറമ്പിൽ വീട്ടിൽ പങ്കു മകൻ രാമകൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരന്തരം പരാതി കിട്ടുന്ന അടിസ്ഥാനത്തിൽ പരിശോധന നടത്തുമെങ്കിലും, ആളുകൾ വിവരം നൽകി ഇയാളെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഇതോടെ പട്ടാമ്പി എക്സൈസ് സംഘം മഫ്തിയിലെത്തിയാണ് വ്യാജമദ്യ വില്പനയ്ക്കിടെ ഇയാളെ പിടികൂടിയത്. ആറോളം കേസുകളിൽ പ്രതിയാണ് പിടിയിലായ രാമകൃഷ്ണനെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് ചാരായവും വ്യാജമദ്യവും പണവും കണ്ടെത്തി.

advertisement

പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ എച്ച്. വിനുവിന്റെ നിർദ്ദേശാനുസരണം പട്ടാമ്പി റേഞ്ചിലെ അസിസ്റ്റന്റ് എക്സ്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ കെ.ഒ. പ്രസന്നൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഗ്രേഡ് ഇൻസ്‌പെക്ടർ സൽമാൻ റസാലി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നന്ദു, ജയേഷ്, എന്നിവർ പങ്കെടുത്തു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Pattambi excise team in civil dress arrested the accused who sold fake liquor. The incident took place in Muthuthala, Kozhikottyri. 59-year-old Ramakrishnan was arrested. The accused was caught selling fake liquor in Muthuthala, Kozhikottyri. In the incident, the excise arrested Ramakrishnan, a son of Panchu, from Padikaparampil, Kozhikottyri. Although inspections were conducted based on constant complaints, there was a situation where people provided information and rescued him.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇത്തവണ രക്ഷപെടുത്താൻ നാട്ടുകാർ ഉണ്ടായില്ല; വ്യാജമദ്യവിൽപന നടത്തിയ ആളെ മഫ്തിയിലെത്തി പിടികൂടി എക്സൈസ് സംഘം
Advertisement
Open in App
Home
Video
Impact Shorts
Web Stories