ബത്തേരി സ്വദേശിയും ഇപ്പോള്‍ നിലമ്പൂര്‍ മുക്കട്ടയില്‍ താമസിക്കുന്നയാളുമായ ഷൈബി(34) ന്റെ വീട്ടില്‍ കയറി അക്രമവും കവര്‍ച്ചയും നടത്തിയെന്ന കേസില്‍ അറസ്റ്റിലായ അഷ്‌റഫിന്റെ വീട്ടില്‍ തെളിവെടുപ്പിനിടെ തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ എത്തിയതായിരുന്നു പൊലീസ്. നിലമ്പൂര്‍ മുക്കട്ട ഷൈബിന്റെ വീട്ടില്‍ കഴിഞ്ഞ 24 നാണ് ഏഴംഗ സംഘം അക്രമം നടത്തുകയും ഷൈബിനെ പരുക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുകയും ചെയ്തത്.
വീട്ടില്‍ നിന്ന് 4 മൊബൈല്‍ ഫോണുകളും 3 ലാപ്‌ടോപ്പുകളും 7 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി ഷൈബിന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷൈബിന്‍ നല്‍കാനുള്ള പണത്തിനു പകരമായാണ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും എടുത്തതാണെന്നാണ് മൊഴി. അഷ്‌റഫിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കവര്‍ച്ച ചെയ്ത സാധനങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
advertisement
Also Read-Vijay Babu | വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കും
അഷ്‌റഫ് കാട്ടിക്കൊടുത്ത സ്ഥലത്ത് കുഴിച്ചപ്പോള്‍ 4 മൊബൈല്‍ ഫോണുകള്‍ കിട്ടി. തൊട്ടടുത്ത് മണ്ണ് ഇളകി കിടക്കുന്നത് കണ്ട് കുഴിച്ചപ്പോഴാണ് ജലറ്റിന്‍ സ്റ്റിക്കുകള്‍ ലഭിച്ചത്. സഹോദരന്‍ നൗഷാദ് തന്ന പൊതി കുഴിച്ചിടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ജലറ്റിന്‍ സ്റ്റിക്കുകള്‍ സംബന്ധിച്ച് അറിവില്ലെന്നുമാണ് അഷ്‌റഫ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
അതേസമയം പിടിയിലായ അഷ്‌റഫ് ഡിവൈഎഫ്‌ഐ നേതാവാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സിപിഎം പങ്ക് അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ നേതാവിന്റെ പക്കല്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചിട്ടുള്ളത്. എന്‍ഐഎ പോലുളള ദേശീയ സുരക്ഷാ ഏജന്‍സികള്‍ ഈ വിഷയം അന്വേഷിക്കണം.
Also Read-Arrested | പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന മൂന്നുപേർ പിടിയിൽ
സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നു ബിജെപി ആവശ്യപ്പെട്ടു. അറസ്റ്റിലായത് ഡിവൈഎഫ്‌ഐ നേതാവാണെന്നും വീടിനു സമീപത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടതെന്നും ഇത് ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സിപിഎം നടത്തുന്ന നീക്കമാണെന്ന് ബിജെപി ആരോപിച്ചു.
ജലറ്റിന്‍ സ്റ്റിക്കുകള്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നു ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷെരീഫ് പറഞ്ഞു.
