ഇതും വായിക്കുക: അച്ഛനുമായുള്ള കൈയാങ്കളി പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ അറസ്റ്റിൽ
മൂന്നു വർഷം മുമ്പായിരുന്നു ജിസ്‌നയും പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തും തമ്മിലുള്ള വിവാഹം. ഇവർക്ക് 2 വയസുള്ള ഒരു കുട്ടിയുണ്ട്. ജിസ്‌നയുടെ കുടുംബം ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാൽ, 5 മാസത്തിനകം തിരികെ കൊടുക്കാമെന്ന് പറഞ്ഞ പണം ശ്രീജിത്ത് തിരികെ നൽകിയില്ല. ഇതിന്റെ പേരിൽ ശ്രീജിത്തിന്റെ വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നതായി ജിസ്‌നയുടെ ബന്ധുക്കൾ പറയുന്നു.
advertisement
ഇതും വായിക്കുക: ഹണി ട്രാപില്‍ കുടുക്കി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി ഐടി വ്യവസായിക്ക് എതിരെ പീഡന പരാതി നൽകി
ശ്രീജിത്ത് ജിസ്‌നയെ മർദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നതായും സഹോദരൻ പറഞ്ഞു. മരണത്തിന് ശേഷം ഇതുവരെ ഭർത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിസ്‌നയുടെ കുടുംബം ബാലുശേരി പൊലീസിൽ പരാതി നൽകി.