അച്ഛനുമായുള്ള കൈയാങ്കളി പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
വിഴിഞ്ഞം സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണന്റെ തോളിലാണ് പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചത്
തിരുവനന്തപുരം: അച്ഛനുമായുള്ള കൈയാങ്കളി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി വിഴിഞ്ഞതാണ് സംഭവം. വിഴിഞ്ഞം കരയടിവിളയില്‍ ഷിബിൻ (28) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണന്റെ തോളിലാണ് പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചത്. അച്ഛനും മകനും തമ്മിൽ അടിപിടി നടക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം സ്റ്റേഷനിലെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഷിബിനും അച്ഛനും തമ്മിൽ കുടുംബവഴക്കിനിടെ അടിപിടി ഉണ്ടായി. പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 06, 2025 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛനുമായുള്ള കൈയാങ്കളി പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ അറസ്റ്റിൽ