ദീര്‍ഘനാളായി ഇരുവരും തമ്മില്‍ നിലനിന്ന വഴക്കും പ്രശ്‌നങ്ങളുമാണ് കൊലയില്‍ കലാശിച്ചത്. ഇക്കഴിഞ്ഞ 18ന് മയക്കുമരുന്നിനടിമയായ സ്വയം നീലേഷിനെ ആക്രമിക്കുകയുണ്ടായി. ജോഷിയോട് മദ്യത്തിനും മയക്കുമരുന്നിനുമായി പണം ആവശ്യപ്പെട്ടിരുന്നു സ്വയം. പണം നൽകാൻ വിസമ്മതിച്ചതോടെ ജോഷിയെ മകൻ ആക്രമിക്കുകയായിരുന്നു. ഇതിനിടയിൽ പിതാവിനെ കൊലപ്പെടുത്താനും സ്വയം ശ്രമിച്ചു. തുടർന്ന് അടുക്കളയില്‍ വെച്ച അമ്മിക്കല്ല് എടുത്ത് മകന്റെ തലയില്‍ പല തവണ അടിച്ചു വീഴ്ത്തുകയായിരുന്നു ജോഷി.
മകന്റെ മരണം ഉറപ്പായതോടെ അയാള്‍ പുറത്തേക്കു പോയി പ്ലാസ്റ്റിക് കവറുകളും ഇലക്‌ട്രോണിക് കട്ടറും വാങ്ങിവന്നു. അതിനുശേഷം മകന്റെ ശരീരം ആറായി മുറിച്ച് ഈ പ്ലാസ്റ്റിക് കവറുകളില്‍ നിക്ഷേപിച്ചു. പിന്നീട് സ്‌കൂട്ടറില്‍ പല ഇടങ്ങളിലായി ഇത് നിക്ഷേപിച്ചു. മൂന്ന് കവറുകള്‍ പുഴയില്‍ ഒഴുക്കി. ബാക്കിയുള്ളവ ചവറ്റുകൂനയിലിട്ടു.
advertisement
യുപിയിലെ ഗോരക്പൂര്‍ വഴി നേപ്പാളിലേക്ക് കടക്കുകയായിരുന്നു ജോഷിയുടെ ലക്ഷ്യം. ഇതിനായി വീടുവിട്ടിറങ്ങിയ ജോഷി, അങ്ങോട്ടുള്ള യാത്രാ മധ്യേയാണ് രാജസ്താനിലെ സവായി മധോപൂരിലുള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട അവധ് എക്‌സ്പ്രസില്‍ വെച്ച് പൊലീസ് സംഘത്തിന്റെ പിടിയിലായത്.
സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ സ്‌കൂട്ടറില്‍ വന്ന് സഞ്ചി പാലത്തിനടുത്ത് വലിച്ചെറിയുന്നത് കണ്ടെത്തിയിരുന്നു. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.