TRENDING:

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്ന പിതാവ് പിടിയില്‍

Last Updated:

ജോലിസംബന്ധമായി വിദേശത്തായിരുന്ന പിതാവിനെ പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ പിതാവിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ജോലിസംബന്ധമായ വിദേശത്തായിരുന്ന പിതാവിനെ പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു.
advertisement

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് സ്വന്തം പിതാവിന്റെ  പീഡനത്തിന് ഇരയായത്. കഴിഞ്ഞ ജൂലൈയിൽ പെൺകുട്ടിയെ പീഡിപ്പിച്ചശേഷം പിതാവ് ജോലി ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയി.

Also Read-ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യന്‍ നഴ്സിനെ പിടികൂടാന്‍ സഹായിച്ചാല്‍ 5.23 കോടി പാരിതോഷികം

കഴിഞ്ഞദിവസം ശാരീരിക വിഷമതകൾ പ്രകടിപ്പിച്ചതിന് തുടർന്ന് ആശുപത്രിയിൽ പെൺകുട്ടി ചികിത്സ തേടിയിരുന്നു. ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ എത്തിയ പെൺകുട്ടി അവിടെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണ് എന്ന കാര്യം വ്യക്തമായത്.

advertisement

Also Read-പത്തനംതിട്ടയില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; 22കാരന്‍ അറസ്റ്റില്‍ 

തുടർന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയാണ് എന്ന് വ്യക്തമായത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്ന പിതാവ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories