പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; 22കാരന് അറസ്റ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍വെച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത്ഭവനം വീട്ടില്‍ അജിത് (22) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്.
2019 സെപ്റ്റംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍വെച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. സംഭവം പുറത്തുപറയുമെന്ന് പറഞ്ഞാണ് അജിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്.
Also Read-സിനിമയിൽ ചാൻസ് നൽകാമെന്ന് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ യുവസംവിധായകൻ അറസ്റ്റിൽ
സംഭവത്തില്‍ കഴിഞ്ഞമാസം 24-ന് കേസെടുത്ത പോലീസിന് അജിത് തമിഴ്നാട്ടിലാണുള്ളതെന്ന വിവരം കിട്ടി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉപയോഗിച്ചായിരുന്നു അന്വേഷണം. ചൊവ്വാഴ്ച രാവിലെ തമിഴ്നാട് ഉദുമല്‍പേട്ടയില്‍ കണ്ടെത്തിയ യുവാവിനെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
Location :
First Published :
November 03, 2022 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; 22കാരന് അറസ്റ്റില്‍