TRENDING:

ഭക്ഷണം വിളമ്പാൻ വൈകി; അടുത്തയാഴ്ച വിവാഹിതയാകേണ്ട മകളെ അച്ഛൻ കഴുത്തറത്തുകൊന്നു

Last Updated:

വാക്കുതർക്കം കനക്കുന്നതിനിടെ അച്ഛൻ മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്‌നൗ: വിവാഹം നടക്കാനിരിക്കെ യുവതിക്കു പിതാവിന്റെ കൈകൊണ്ട് മരണംസംഭവിച്ചു. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേ‌ഷ്‌മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തിൽ മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഭക്ഷണം വിളമ്പാൻ വൈകിയതാണ് കാരണമെന്നു പൊലീസ് പറയുന്നു. സെ‌പ്‌റ്റംബർ നാലിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.മകൾ ഭക്ഷണം വിളമ്പാൻ വൈകിയത് പിതാവ് ചോദ്യം ചെയ്‍തു. തുടർന്നാണ് പ്ര‌ശ്നങ്ങൾ ഉണ്ടാവുന്നത്.

read also : ബന്ധുവായ 79 കാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച ശേഷം മർദിച്ചവശയാക്കി കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

വാക്കുതർക്കം കനക്കുന്നതിനിടെ അച്ഛൻ മൂർച്ചയേറിയ ബ്ലേഡ് ഉപയോഗിച്ച് മകളെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. രേ‌ഷ്‌മയെ കൂടാതെ ഇയാൾക്ക് അഞ്ച് മക്കൾ കൂടിയുണ്ട്.

advertisement

see also: കൊച്ചിയിൽ വീണ്ടും ഹോട്ടലിലെ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തി

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണം വിളമ്പാൻ വൈകി; അടുത്തയാഴ്ച വിവാഹിതയാകേണ്ട മകളെ അച്ഛൻ കഴുത്തറത്തുകൊന്നു
Open in App
Home
Video
Impact Shorts
Web Stories