advertisement

കൊച്ചിയിൽ വീണ്ടും ഹോട്ടലിലെ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തി

Last Updated:

അജയ് കുമാറിന്റെ ഹോട്ടൽ മുറിയിലേക്കത്തിയ സുരേഷ് കുമാർ സംസാരിക്കുന്നതിനിടെ തലയ്ക്ക് അടിക്കുകയായിരുന്നു

പ്രതി സുരേഷ്
പ്രതി സുരേഷ്
കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് സ്വദേശി അജയകുമാർ (25 ) ആണ് മരിച്ചത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തിലാണ് യുവാവിന് അടിയേറ്റത്. സംഭവത്തിൽ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അജയ് കുമാറിന്റെ ഹോട്ടൽ മുറിയിലേക്കത്തിയ സുരേഷ് കുമാർ സംസാരിക്കുന്നതിനിടെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാർക്കറ്റ് റോഡിൽ വീണു മരിച്ചു.
പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ വീണ്ടും ഹോട്ടലിലെ തർക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement