വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തി കുടുംബംഗങ്ങൾക്കെതിരെ പരാതി നല്‍കിയതോടെയാണ് നടുക്കുന്ന പീഡന പരമ്പര പുറംലോകം അറിഞ്ഞത്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സാമൂഹികക്ഷേമ പ്രവർത്തകർ, നിരക്ഷരതയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും വ്യക്തമാക്കി. ഇത് ലിംഗവിവേചനം മാത്രമല്ല, നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ ഫലമാണെന്നും ഇത് സ്ത്രീകൾ തന്നെ ചോദ്യം ചെയ്യുന്നതുവരെ തുടരുമെന്നും അവർ പറയുന്നു.
Also Read- ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്
advertisement
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 2012നാണ് പ്രതി മന്ത്രവാദിയെ സമീപിച്ചത്. തനിക്ക് രണ്ട് പെൺമക്കളാണുള്ളതെന്നും ഒരാൺകുഞ്ഞ് ജനിക്കുന്നതിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. സ്വന്തം പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കാനായിരുന്നു മന്ത്രവാദിയുടെ ഉപദേശം. യാദൃച്ഛികമായി പ്രതിക്ക് ആൺകുഞ്ഞ് പിറന്നു. എന്നാൽ കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതിന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തുടരണമെന്നും മന്ത്രവാദി പ്രതിയെ ഉപദേശിച്ചു. ഒടുവിൽ മന്ത്രവാദിയും പെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ കേസെടുത്ത പൊലീസ്, വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
