advertisement

ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്

Last Updated:

വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്

വിപിൻ
വിപിൻ
കട്ടപ്പന: ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പൂജാരിക്ക് 5 വർഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട തോട്ടാപ്പുഴശേരി ആറന്മുള ചെട്ടിമുക്ക് അമ്പലപ്പടി ഭാഗത്ത് താമസിക്കുന്ന കന്യാകുമാരി കിള്ളിയൂർ പൈൻകുളം അഴംകുളം കുളത്തുവിളൈ വീട്ടിൽ വിപിനെ (34) ആണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്.
വണ്ടിപ്പെരിയാറിലെ ഒരു ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ദർശനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ചതിനാണു കേസ്. 5 വർഷം കഠിനതടവും 8,000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 5 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സുസ്മിത ജോൺ ഹാജരായി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദർശനത്തിനെത്തിയ പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പൂജാരിക്ക് 5 വർഷം കഠിനതടവ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement