TRENDING:

കള്ളക്കടത്തുകാരനോട് കൈക്കൂലി ചോദിച്ച വനിതാ ഇൻസ്പെക്ടർ പിടിയിൽ

Last Updated:

കള്ളക്കടത്തുകാരനിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഇൻസ്പെക്ടർ പിടിയിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തെങ്കാശി: കള്ളക്കടത്തുകാരനോട് കൈക്കൂലി ചോദിച്ച വനിതാ ഇൻസ്പെക്ടർ പിടിയിൽ. തെങ്കാശി ജില്ലയിലെ കടയം പോലീസ് സ്റ്റേഷനിലെ വനിതാ ഇൻസ്‌പെക്ടർ മേരി ജമിതയെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കള്ളക്കടത്തുകാരനിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഇൻസ്പെക്ടർ പിടിയിലായത്.
News18
News18
advertisement

പനങ്കുടി സ്വദേശിയായ സെൽവകുമാറിനെ കള്ളക്കടത്ത് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ച സെൽവകുമാറിനോട് ദിവസവും കടയംപോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് രണ്ട് ദിവസം മുമ്പ്

ഒപ്പിടാനായി സ്റ്റേഷനിൽ എത്തിയ പ്രതിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഇൻസ്പെക്ടറിന് അദ്ദേഹത്തെ കാണണമെന്ന് അറിയിച്ചു. ഇതനുസരിച്ച് സെൽവകുമാർ ജമിതയെ കണ്ടു. പ്രതിയെ കണ്ട ഇൻസ്പെക്ടർ ഒപ്പിടുന്നതിൽ നിന്ന് ഒഴിവാക്കാനും കള്ളക്കടത്ത് കേസിൽ പിടിച്ചെടുത്ത വാഹനം തിരികെ നൽകാനും 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൈക്കൂലി നൽകാൻ താല്പര്യമില്ലാതിരുന്ന സെൽവകുമാർ വിജിലൻസിന് പരാതി നൽകുയായിരുന്നു. തുടർന്ന് വിജിലൻസ് സംഘത്തിന്റെ നിർദ്ദേശപ്രകാരം, സെൽവകുമാർ ശനിയാഴ്ച ജമിതയെ കാണുകയും രാസവസ്തുക്കൾ പുരട്ടിയ കറൻസി നോട്ടുകൾ കൈമാറുകയും ചെയ്തു. വേഷം മാറിയെത്തിയ വിജിലൻസ് സംഘം ഇൻസ്പെക്ടറെ തെളിവുകളോടെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കള്ളക്കടത്തുകാരനോട് കൈക്കൂലി ചോദിച്ച വനിതാ ഇൻസ്പെക്ടർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories