ഇരു വിഭാഗവും ഏറ്റുമുട്ടന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നു.ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരുടെ ദേഹത്ത് മേശ തുടയ്ക്കുമ്പോൾ വെള്ളം വീണത് ചോദ്യം ചെയ്തായിരുന്നു തർക്കം തുടങ്ങിയത്.
ഫുഡ് വ്‌ളോഗുകളിലൂടെ മത്സ്യവിഭവങ്ങൾക്ക് സംസ്ഥാനത്തു തന്നെ പ്രശസ്തമായ ചേർത്തലയിലെ മധു ഹോട്ടലിൽ വച്ചാണ് സംഘർഷം നടന്നത്. ഒരു ഹോട്ടൽ ജോലിക്കാരൻ മേശ തുടയ്ക്കുന്നതിനിടയിൽ അഭിഭാഷകരിൽ ഒരാളുടെ ഷർട്ടിൽ വെള്ളം തെറിച്ചതാണ് തർക്കത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും നയിച്ചത്. വെള്ള ഷർട്ടിൽ മേശ തുടച്ച വെള്ളം വീണത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ ജീവനക്കാർ അഭിഭാഷകരെ മർദിച്ചതോടെയാണ് അക്രമം ആരംഭിച്ചത് എന്നാണ് ദൃശ്യങ്ങൾ നൽകുന്ന സൂചന.
advertisement
ചേർത്തല കോടതിയിലെ ബാർ അസോസിയേഷൻ ഭാരവാഹിയും സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ സ്വരാജ്, ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ഏരിയ പ്രസിഡന്റ് ബിനീഷ് വിജയൻ, ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകനായ ബാലസുബ്രമണ്യൻ എന്നിവരേ ജീവനക്കാർ അക്രമിക്കുന്നതാണ് ദൃശ്യങ്ങൾ.
അക്രമത്തിൽ ഏർപ്പെട്ട ജീവനക്കാരെ ഹോട്ടൽ അധികൃതർ പുറത്താക്കിയതിന് ശേഷമാണ് ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങിയത്.