വളരെ ദാരുണമായ സംഭവത്തിനാണ് ഉത്തർപ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ രക്ഷിക്കാൻ സഹോദരങ്ങളായ ഹരി മോഹനും അവിനാശും ഓടിയെത്തി. ഒപ്പം സോനുവും രാം ഖിലാഡിയും അനുരാഗിനെ രക്ഷിക്കാനായി എത്തുകയായിരുന്നു. എന്നാൽ, ഇവർ നാലുപേരും അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു.
ഇന്നത്തെ സ്വർണവില അറിയാം; സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
advertisement
ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തം ഉണ്ടായത്. കളിക്കുന്നതിനിടെ ആദ്യം സെപ്റ്റിക് ടാങ്കിൽ വീണത് പത്തു വയസുകാരനായ അനുരാഗാണ്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തിൽപ്പെടുകയായിരുന്നു. അനുരാഗിനെ കൂടാതെ, സോനു (25), രാം ഖിലാഡി, ഹരി മോഹൻ (16), അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കിയുള്ളവരും സെപ്റ്റിക് ടാങ്കിൽ മുങ്ങി പോകുകയായിരുന്നു. അനുരാഗിന്റെ സഹോദരങ്ങളാണ് ഹരിമോഹനും അവിനാശും. അപകടത്തിൽപ്പെട്ടവരെ ഗ്രാമീണ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.