അമ്മയുടെ മുന്നിൽ വെച്ച് അഞ്ച് വയസുകാരനെ തലയറുത്ത് കൊന്നു. മധ്യപ്രദേശിലെ ധറിൽ വെള്ളിയാഴ്ചയാണ് സംഭവം. വികാസ് എന്ന അഞ്ച് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പ്രതിയായ 25 കാരനായ മഹേഷ് എന്നയാളെ നാട്ടുകാർ പിടികൂടി മർദിച്ചു കൊലപ്പെടുത്തി.
ഇരുചക്രവാഹനത്തിൽ എത്തിയ പ്രതി ഇവരുടെ വീട്ടിലേക്ക് അതിക്രിച്ച് കേറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. വീട്ടിൽ കിടന്നിരുന്നയ മൂർച്ചയുള്ള ഒരു പാര പോലുള്ള ഉപകരണം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്ത് ഉടലിൽ നിന്ന് മുറിച്ചുമാറ്റുകയും തുടർന്ന് അക്രമി കുട്ടിയുടെ തോളിൽ അടിക്കുകയും ശരീരം വികൃതമാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.പ്രതിയെ കുടുംബം ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. പ്രതി മാനസിക പ്രശ്നം ഉള്ള ആളാണെന്നും റിപ്പോർട്ടുണ്ട്.
advertisement
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടുകയും പോലീസ് എത്തുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വെച്ച് പ്രതി മരിക്കുകയായിരുന്നു.പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
മഹേഷ് അലിരാജ്പൂർ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയാണെന്ന് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി അദ്ദേഹം മാനസികമായി അസ്വസ്ഥനാണെന്നും വീട്ടിൽ നിന്ന് കാണാതായിരുന്നുവെന്നും കുടുംബം പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പ്, അയാൾ അടുത്തുള്ള ഒരു കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു. കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു