Also Read- തുണിക്കടയുടെ മുന്നിൽ കോഴിയെ അറുത്ത് ദുർമന്ത്രവാദം നടത്തിയതായി പരാതി; സിസിടിവി ദൃശ്യം പുറത്ത്
കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കൽ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രൻവീട്ടിൽ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടിൽ സലീം ജിഷാദിയാൻ (20), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസിം (19), മേലേടത്ത് സൽമാനുൽ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്.
വീഡിയോ അപ്‌ലോഡ്ചെയ്ത ഒന്നാംപ്രതി മുഹമ്മദ് റിയാസിനെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിയാസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു നാലുപേരെ പിടികൂടിയത്.
advertisement
Also Read- കന്യാകുമാരിയിൽനിന്ന് ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര ടൺ ബീഡി ഇലകൾ പിടികൂടി
ലഹള സൃഷ്ടിക്കാൻ ശ്രമിക്കൽ, സാമൂഹികമാധ്യമം വഴി പൊലീസിനെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിട്ടുള്ളത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ആർ രഞ്ജിത്ത്, എസ് ഐ ഷെരീഫ്, സി പി ഒമാരായ രാജൻ, സുരേന്ദ്രബാബു, വിനോദ്, രാഗേഷ് ചന്ദ്ര എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അറസ്റ്റിലായവരെ പീന്നീട് ജാമ്യത്തിൽ വിട്ടയച്ചു.