നയ തന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തിയതിന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. .60 ദിവസം കഴിഞ്ഞിട്ടും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. സ്വഭാവിക ജാമ്യം ലഭിച്ചതോടെ തൊട്ടുപിന്നാലെ ഡോളര്‍ കടത്ത് കേസില്‍ എം.ശിവശങ്കറിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി.
15 കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കേസില്‍ എം.ശിവശങ്കറെ ജനുവരി 27 ന് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
advertisement
ഇ ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 28 ന് നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി, തുടര്‍ന്നാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Also Read ഡോളർ കടത്ത് കേസ്; എം. ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി
സ്വര്‍ണക്കടത്ത് കേസിലെ ഗൂഡാലോചനയില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നുമായിരുന്നു ഇ ഡിയുടെ വാദം . കസ്റ്റംസിന്റെ സ്വര്‍ണകടത്ത് കേസിലും ഇഡിയും കള്ളപണകേസിലും ജാമ്യം ലഭി്‌ച്ചെങ്കിലും ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ എം ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. കാക്കനാട് ജില്ലാ ജയിലിലുള്ള ശിവശങ്കറിന് ഈ കോസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം.