News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 18, 2021, 7:02 AM IST
എം. ശിവശങ്കർ (ഫയൽ ചിത്രം)
തിരുവനന്തപുരം: വിദേശത്തേക്ക്
ഡോളർ കടത്തിയെന്ന കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ പ്രതിയാക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. നിലവിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരെയാണ് ഈ കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ
സ്വപ്നയും സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും പ്രതിയാക്കാൻ കസ്റ്റംസ് തീരുമാനിച്ചിരിക്കുന്നത്.
Also Read
സംസ്ഥാനത്തെ കള്ളപ്പണ ഇടപാടും ഡോളർ കടത്തും തമ്മിൽ ബന്ധം; സ്വർണക്കടത്തിന് ഇറക്കിയ പണത്തിൽ കമ്മീഷൻ തുകയും
കേസുമായി ബന്ധപ്പെട്ട് ദുബായിൽ വിദ്യാഭ്യാസമേഖലയിയിലെ നിക്ഷേപകനായ ഡോ.കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു കേരളത്തിലെ ചില ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ ഡോളർ കടത്തിയെന്നാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. ഈ പണം കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണ് ദുബായിൽ ഏറ്റുവാങ്ങിയതെന്നും മൊഴിയുണ്ട്. നേരത്തേ ഐടി മിഷനിലെ ജീവനക്കാരനായിരുന്നു കിരൺ.
Also Read
ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളർ കടത്തുമായി ബന്ധമെന്ന് സ്വർണക്കടത്ത് പ്രതിയുടെ മൊഴി; ബന്ധം സ്ഥിരീകരിച്ച് സ്വപ്ന
ഇതിനിടെ ഡോളർ കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:
Aneesh Anirudhan
First published:
January 18, 2021, 7:02 AM IST