അഞ്ചു മുതൽ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികൾക്ക് നേരെയാണ് അതിക്രമം നടത്തിയത്. ഇതിൽ പന്ത്രണ്ടുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്‌നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി.
കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പാറശാല പോലീസിന് കൈമാറുകയായിരുന്നു. വെൽഡിങ് വർക് ഷോപ്പ് ഉടമയും വിവാഹിതനനുമാണ് പ്രതി. ഷിനുവിന്റെ അതിക്രമത്തിന് ഇരയായ കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ചൈൽഡ് ലൈൻ കൗണ്‍സിലിങ് ആരംഭിച്ചു. സിപിഎം പാർട്ടി അംഗമായിരുന്ന ഷിനു ഒരു വര്‍ഷം മുൻപാണ് സിപിഐയിൽ എത്തുന്നത്.
advertisement
Location :
Thiruvananthapuram,Kerala
First Published :
March 08, 2023 11:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലെത്തിയ നാല് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ