2016 ജൂലൈ 14ന് വൈകിട്ട് 7ന് മുല്ലശ്ശേരിക്കനാൽ റോഡിൽ യുവതിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ പ്രതി ധനേഷ് മാഞ്ഞൂരാന്‍ കടന്നുപിടിച്ചത്. യുവതി ബഹളംവെച്ചതോടെ സമീപത്തെ സ്ഥാപനത്തിലേക്ക് ഓടിക്കയറിയ ധനേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റകൃത്യം ഗൗരവമുള്ളതാണെന്നും പൊതുവഴിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പരാതിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
advertisement
കേസിനാസ്പദമായ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലിയാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി 2016ൽ ഹൈക്കോടതിക്ക് മുന്നിൽ സംഘർഷം ഉണ്ടായത്. ഇതിന് തുടർച്ചയായി തിരുവനന്തപുരം വഞ്ചിയൂരിൽ അടക്കം കോടതികളിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി വാക്കേറ്റവും സംഘർഷവും ഏറെക്കാലം നിലനിന്നിരുന്നു. ധനേഷ് യുവതിയെ കടന്നുപിടിച്ചതായി സാക്ഷിമൊഴികളില്‍ നിന്ന് വ്യക്തമായതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
Summary: The Ernakulam Judicial First Class Magistrate Court has sentenced former Government Pleader Dhanesh Mathew Manjooran to one year in prison and a fine of ₹10,000 (ten thousand rupees) in the case of attempting to molest a young woman by stopping her in the middle of the road. The court also ordered that half of the fine amount be given to the complainant as compensation.