ബുധനാഴ്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണം പോയതിന് പിന്നാലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറനടുത്ത് വെച്ചാണ് ഫോണ്‍ മോഷണം പോയതെന്നാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്.
'ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20ന് ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറടുത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്,' ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
advertisement
Location :
New Delhi,Delhi
First Published :
Oct 31, 2024 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍
