മോഷ്ടിച്ച റബ്ബര്‍ഷീറ്റും ഒട്ടുപാലും വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. പൈമറ്റം സ്വദേശിയുടെ വീടിനടുത്തുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മുപ്പത് കിലോയോളം റബ്ബര്‍ ഷീറ്റും നെടുംപാറ സ്വദേശിയുടെ റബ്ബര്‍ത്തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 42 കിലോയോളം ഒട്ടുപാലുമാണ് മോഷ്ടിച്ചത്.
ഊന്നുകലിലെ കടയില്‍ ഒട്ടുപാല്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ കാക്കനാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
advertisement
Location :
Ernakulam,Kerala
First Published :
January 10, 2023 8:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുവത്സരാഘോഷത്തിന്റെ കടംവീട്ടാന്‍ റബ്ബര്‍ഷീറ്റും ഒട്ടുപാലും മോഷ്ടിച്ച നാലുപേര്‍ അറസ്റ്റിൽ
