മലപ്പുറം: കുടുംബകോടതി പരിസരത്ത് വെച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മേലാറ്റൂർ സ്വദേശി മൻസൂർ ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. മേലാറ്റൂർ സ്വദേശിനി റുബീനയാണ് ആക്രമിക്കപ്പെട്ടത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൻസൂറിന്റെയും റുബീനയുടെയും വിവാഹമോചന നടപടികൾ മലപ്പുറം കുടുംബ കോടതിയിൽ പൂർത്തിയാവുകയാണ്. കൗൺസിലിങ്ങിന് വേണ്ടി ഇരുവരെയും കോടതി വിളിപ്പിച്ചിരുന്നു. കോടതിയിൽ നിന്നിറങ്ങിയ റുബീനയെ തീ കൊളുത്തിക്കൊല്ലാൻ പെട്രോളുമായി മൻസൂർ പിറകെ ഓടി. അഭിഭാഷകരും മറ്റുള്ളവരും മൻസൂറിനെ പിടിച്ചു മാറ്റുകയായിരുന്നു.
Also read: കണ്ണൂരിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
“കോടതിയിൽ നിന്നും ഒരു കുപ്പിയിൽ പെട്രോളുമായി എൻ്റെ പിന്നാലെ ഓടുകയായിരുന്നു. കുപ്പി ഞാൻ തുറക്കാൻ സമ്മതിക്കാതെ മുറുക്കെ പിടിച്ചു. അപ്പോഴേക്കും ആളുകൾ കൂടി കുപ്പി പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞു. ഒരു വിധമാണ് രക്ഷപ്പെട്ടത്,” റുബീന പറയുന്നു.
മുൻപും പലവട്ടം മൻസൂർ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന് റുബീന പറഞ്ഞു. “ഇത് ആദ്യമായല്ല… ഗ്യാസ് തുറന്ന് വിട്ടും, ഷവറിൻ്റെ പൈപ്പിൽ കുരുക്കിട്ടും ഒക്കെ എന്നെ കൊല്ലാൻ നോക്കിയിട്ടുണ്ട്. മേലാറ്റൂർ പോലീസിന് പരാതിയും മുൻപ് കൊടുത്തിട്ടുണ്ട്.”
കൊലപാതകശ്രമത്തിനാണ് മൻസൂറിനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് മലപ്പുറം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൻസൂറിനെ റിമാൻഡ് ചെയ്തു.
Summary: Husband in Malappuram was detained after attempting to set his wife on fire on the court premises. The woman and her husband were going through a divorce procedure at the time the incident happened
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.