പാച്ചല്ലൂർ സ്വദേശികളായ പ്രേംശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. വെള്ളാർ സ്വദേശികളായ വിനു(27), ജിത്തുലാൽ(23) എന്നിവരെയാണ് സംഘം ആക്രമിച്ചത്. അക്രമത്തില്‍ വിനുവിന്റെ കാലുകൾ കമ്പിയും മൺവെട്ടിയുടെ പിടിയും ഉപയോഗിച്ച് പ്രതികൾ അടിച്ചൊടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജിത്തു തടയാനെത്തിയപ്പോൾ സംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
Also read-കോഴിക്കോട് യുവതിയെ കത്രികകൊണ്ട് കുത്തിക്കൊന്ന ഭർത്താവ് പൊലീസിൽ കീഴടങ്ങി
ഒന്നാംപ്രതി പ്രേംശങ്കറിന്റെ സഹോദരൻ ഉണ്ണിശങ്കറിനെ ജിത്തുലാലും സംഘവും ഒരുവർഷം മുമ്പ് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം നടന്ന ആക്രമണമെന്നും തിരുവല്ലം പോലീസ് പറഞ്ഞു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 03, 2023 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് റോഡിൽ കമ്പിയും മൺവെട്ടിയും കൊണ്ട് യുവാവിൻ്റെ കാലുകൾ അടിച്ചൊടിച്ച നാലുപേര്‍ അറസ്റ്റിൽ
