കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കത്രികകൊണ്ട് കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലിക (40) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് (കുട്ടൻ-48) പൊലീസിൽ കീഴടങ്ങി. കുത്തികൊലപ്പെടുത്തിയ ശേഷം ലിജേഷ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.
ഫറോക്കിനു സമീപം കോടമ്പുഴയിലാണ് സംഭവം. ഭർത്താവിന്റെ സംശയ രോഗം കാരണം ഉപദ്രവിക്കുന്ന കാര്യം മല്ലിക അയൽവാസികളോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.