TRENDING:

ആലപ്പുഴയിലെ 22 കാരനെ തട്ടിക്കൊണ്ടുപോയ കേസ് ; കഞ്ചാവ് വില്പനക്കാരായ നാലംഗ സംഘം അറസ്റ്റിൽ

Last Updated:

കഞ്ചാവ് കച്ചവടത്തിൽ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ :  എണ്ണക്കാട് സ്വദേശി നന്ദുവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ അറസ്റ്റിൽ. നെടിയത്ത് കിഴക്കേതിൽ സുധന്റെ മകനാണ് നന്ദു. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂർ സ്വദേശി അരുൺ വിക്രമൻ, മാവേലിക്കര സ്വദേശി ഉമേഷ്‌ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് നന്ദുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയത്. മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ നന്ദുവിനെ സ്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തി. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്നതോടെയാണ് രക്ഷപ്പെട്ടത്.
advertisement

നന്ദുവിനെ സ്ക്കോർപ്പിയോ കാറിൽ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നതായി പ്രദേശത്തു നിന്നുമാണ് മാന്നാർ പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായവരെ ചെങ്ങന്നൂർ പാണ്ഡവൻപാറ പ്രദേശത്തു നിന്നും ചെങ്ങന്നൂർ പൊലീസിന്റെ സഹായത്തോടെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം ഓച്ചിറ ഉൾപ്പെടെ കേരളത്തിലെ പല സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും രണ്ടുതവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ളയാളാണ് പ്രതികളിലൊരാളായ തക്കാളി ആഷിക്കെന്ന് പൊലീസ് പറഞ്ഞു.

also read : എട്ടുവയസുകാരനെ ബിയർ കുടിപ്പിച്ച് മൊബൈലിൽ ചിത്രീകരിച്ചു; പിതൃസഹോദരൻ അറസ്റ്റിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഞ്ചാവ് കച്ചവടത്തിൽ നിന്നും പ്രതിഫലമായി കിട്ടിയ പണം വീതം വയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നന്ദുവിനെ കാണാതായതും നന്ദുവിന്റെ മൊബൈൽ ഫോൺ ആറിന്റെ തീരത്ത് കിടന്ന് കിട്ടിയതും ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയിൽ നന്ദുവിനെ സ്കോർപിയോ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ നന്ദു അടുത്ത വീടിന്റെ മുകളിൽ കയറി ഒളിച്ചിരുന്ന് രക്ഷപ്പെടുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിലെ 22 കാരനെ തട്ടിക്കൊണ്ടുപോയ കേസ് ; കഞ്ചാവ് വില്പനക്കാരായ നാലംഗ സംഘം അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories