തിരുവനന്തപുരം: എട്ടു വയസുകാരനെക്കൊണ്ട് ബിയർ കുടിപ്പിച്ച പിതൃസഹോദരൻ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ചൈൽഡ് ലൈനിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വഴുതൂർ സ്വദേശി മനു എന്നയാളാണ് മൂന്നാം ക്ലാസ്സ് വിദ്യാർഥിയും ജ്യേഷ്ഠന്‍റെ മകനുമായ കുട്ടിയെക്കൊണ്ട് ഓണദിവസം ബീയർ കുടിപ്പിച്ചത്.
ഈ കുട്ടിയേയും കൊണ്ട് മദ്യഷോപ്പിൽ പോയി ബിയർ വാങ്ങി വീടിനു പരിസരത്ത് പൊതു ഇടത്തുവച്ച് വച്ച് മദ്യം നൽകുക ആയിരുന്നു. ഈ ദൃശ്യം പ്രതി തന്നെ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. കുട്ടിയുടെ കൈയിൽ മദ്യം നൽകിയ ശേഷം, 'ആരെയും നോക്കേണ്ട, നീ കുടിക്ക്' എന്ന് പ്രതി പറയുന്നതും കാണാം.
Also Read- തൊടുപുഴയിൽ മൃഗഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ; നായ ചത്തു
മൊബൈലിൽ പകർത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഈ ദൃശ്യം ലഭിച്ച ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടുർന്ന് നെയ്യാറ്റിൻകര പോലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
Summary- Man arrested after forced to drink bee to the eight-year-old boy. The incident happened in Neyyatinkara, Thiruvananthapuram. Based on the complaint of the child line, the Neyyatinkara police registered a case and arrested the accused.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Beer, Crime news, Kerala news, Thiruvananthapuram