TRENDING:

താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Last Updated:

കാസര്‍ക്കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മായില്‍ ആസിഫ്, സുബൈര്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടി ഷാഫിയെ തോക്കുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി.
advertisement

ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കാസര്‍ക്കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മായില്‍ ആസിഫ്, സുബൈര്‍, ഹുസൈന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത.

മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ ഹുസൈനാണ് വാടകക്ക് എടുത്ത് നൽകിയത്. മറ്റു മൂന്നു പേർ കാറിൽ എത്തിയവരാണ് എന്നാണ് കിട്ടിയ വിവരം. ഈ കാർ കാസർകോട് ചെർക്കളയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.

advertisement

Also Read- താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അധോലോക നായകൻ രവി പൂജാരിയെ സംഘമെന്ന് സൂചന

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ഷാഫിയെ തട്ടിക്കൊണ്ട് പോയിട്ട് പതിനൊന്ന് ദിവസം പിന്നിട്ടെങ്കിലും അക്രമി സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഷാഫി എവിടെയാണുള്ളതെന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് രണ്ടാഴ്ച മുൻപ് പരപ്പൻപൊയിൽ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories