ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നീ പോലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് കൂടുതല്‍ പോലീസുകാര്‍ എത്തി അനസിനെ അനസിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ട്. ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു ഇതേ തുടര്‍ന്ന അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചത്.
Arrest | അങ്കമാലിയിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍ , പ്രതികള്‍ക്ക് അന്യസംസ്ഥാന ബന്ധം
advertisement
അങ്കമാലിയിൽ നിന്നും കഞ്ചാവും (Cannabis) ഹാഷിഷ് ഓയിലും (Hashish Oil) പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ കരുമാലൂർ മന്നം കൂവപ്പുറത്ത് വീട്ടിൽ അബ്ദുൾ ജബ്ബാറിനെയാണ് അങ്കമാലി പറവൂർ പോലീസ് സംയുക്തമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കരയാംപറമ്പ് ഫെഡറൽ ഫ്ലാറ്റിൽ താമസിക്കുന്ന കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്‍റെ കാറിൽ നിന്നും പതിനൊന്ന് കിലോ കഞ്ചാവും, ഒന്നരക്കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. സംഭവവുമായി സാഹിറിനെ അറസ്റ്റ് ചെയ്തിരുന്നു.
ലഹരിവസ്തുക്കൾ ഒറീസയിൽ പോയി വാങ്ങുന്നതും, പണം മുടക്കുന്നതും ജബ്ബാർ ആണ്. സാഹിറും സംഘവും കാറിൽ പോയി കഞ്ചാവ് കേരളത്തിൽ എത്തിക്കുകയും വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. നിരവധി പ്രാവശ്യം ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്.
മയക്കുമരുന്ന് പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ നടന്ന പ്രത്യേക പരിശോധനയിൽ പറവൂരിൽ നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുളളവർ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ജബ്ബാറിനെ റിമാൻഡ് ചെയ്തു. ഡി.വൈ.എസ്.പി എസ്.ബിനു. എസ്.എച്ച്.ഒമാരായ സോണി മത്തായി, ഷോജോ വർഗ്ഗീസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അങ്കമാലിയില്‍ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസില്‍ കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടില്‍ മുഹമ്മദ് സാഹിറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു