Also Read- വാടകവീട്ടില്‍ ഹാന്‍സ് നിര്‍മാണം; കോട്ടയത്തു നിന്ന് 500 കിലോ പാന്‍മസാലയും യന്ത്രങ്ങളും പിടിച്ചെടുത്തു
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ് ഐ വിനീഷ് വി എസ്, നെടുമങ്ങാട് ഡാന്‍സാഫ് എസ് ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പാരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
Also Read- 'സംശയരോഗം'; നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
advertisement
വെമ്പായത്ത് പ്രവർത്തിക്കുന്ന 'അധോലോകം' റെഡിമെയ്ഡ് വസ്ത്ര വില്പന ശാലയില്‍ നിന്നാണ് മാരക ലഹരി മരുന്നും കഞ്ചാവും പിടികൂടുന്നത്. ഇതരസംസ്ഥാനത്തു നിന്നും വാഹനത്തിൽ വസ്ത്ര കെട്ടുകളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടയിലെത്തിച്ച് വില്പന നടത്തുകയായിരുന്നു.
Also Read- 'മദ്യലഹരിയിൽ വയോധികർ തമ്മിൽ വാക്കുതർക്കം'; കോട്ടയത്ത് ഒരാൾ കുത്തേറ്റ് മരിച്ചു
വസ്ത്ര വില്പനയുടെ മറവിൽ കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.