TRENDING:

എം.എസ് ധോണിയുടെ ബിസിനസ് പങ്കാളികൾക്കെതിരെ വഞ്ചന കേസ്

Last Updated:

കരാർ റദ്ദാക്കിയെങ്കിലും ധോണിയുടെ പേരിൽ രാജ്യത്തുടനീളം സ്‌പോർട്‌സ് അക്കാദമികൾ തുറന്ന് വൻ തുക തട്ടിയെടുത്തുവെന്നാരോപിച്ചാണ് ഇവർക്കെതിരെ പരാതി ലഭിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം‌എസ് ധോണിയുടെ മുൻ ബിസിനസ് പങ്കാളികളായ മിഹിർ ദിവാകറിനും സൗമ്യ വിശ്വാസിനുമെതിരെ വഞ്ചന കേസ്. ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരാർ റദ്ദാക്കിയെങ്കിലും ധോണിയുടെ പേരിൽ രാജ്യത്തുടനീളം സ്‌പോർട്‌സ് അക്കാദമികൾ തുറന്ന് വൻ തുക തട്ടിയെടുത്തുവെന്നാരോപിച്ചാണ് ആർക്ക സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ രണ്ട് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. മുൻ രഞ്ജി താരമായ മിഹിർ ധോണിക്കൊപ്പം കളിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ എംആർ എന്റർപ്രൈസസാണ് പരാതി നൽകിയത്.
advertisement

2020-ൽ മിഹിർ ദിവാകറും സൗമ്യ വിശ്വാസും തങ്ങളെ ബന്ധപ്പെടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിക്കറ്റ് അക്കാദമികൾ ആരംഭിക്കാൻ ധോണി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായി പരാതിയിൽ പറയുന്നു. 10 വർഷത്തേക്ക് ഇത് പ്രവർത്തിപ്പിക്കാനുള്ള അവകാശവും അവർക്ക് നൽകിയതായി ഇരുവരും വിശ്വസിപ്പിച്ചു.

ദിവാകറിന്റെ വാക്കുകൾ വിശ്വസിച്ച കമ്പനി ഗുജറാത്തിൽ ക്രിക്കറ്റ് അക്കാദമി തുറക്കാൻ 10 വർഷത്തേക്ക് ലൈസൻസ് ഫീസായി 45 ലക്ഷം രൂപ നൽകി. ഇതിനുപുറമെ, ധോണിയുടെ പേരിൽ ഒരു അക്കാദമി തുറക്കാനുള്ള അവകാശം ലഭിക്കുന്നതിന് പ്രതിമാസം 75,000 രൂപ റോയൽറ്റിയും നൽകി. കരാർ പ്രകാരം 2022 ഒക്‌ടോബറോടെ എംആർ എന്റർപ്രൈസസ് റോയൽറ്റിയായി 9,25,000 രൂപ അടച്ചു.

advertisement

ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 1.47 ലക്ഷം കോടി രൂപയും ആർക്ക സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികളുടെ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ, യാത്രാ അലവൻസ് എന്നിവയ്‌ക്കായി 3.5 ലക്ഷം രൂപയും ചെലവഴിച്ചതായി പരാതിയിൽ പറയുന്നു.

ഗുജറാത്തിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിനും നടത്തിപ്പിനുമായി ഇതുവരെ 2.11 ലക്ഷം കോടി രൂപ ചെലവഴിച്ചു. 2021 ഓഗസ്റ്റ് 15-ന് ക്രിക്കറ്റ് അക്കാദമി തുറക്കാൻ കുറ്റാരോപിതരായ ഇരുവർക്കും നൽകിയ അവകാശം ധോണി റദ്ദാക്കിയതായി പിന്നീട് വെളിപ്പെട്ടു, അതനുസരിച്ച് അവർക്ക് ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും എടുക്കാൻ അവകാശമില്ലെന്നും വ്യക്തമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
എം.എസ് ധോണിയുടെ ബിസിനസ് പങ്കാളികൾക്കെതിരെ വഞ്ചന കേസ്
Open in App
Home
Video
Impact Shorts
Web Stories