വയറുവേദന ചികിത്സിച്ച് സുഖപ്പെടുത്താമെന്ന് പറഞ്ഞ് ഇയാള്‍ യുവതിക്ക് ഒരു മരുന്ന് നൽകുകയായിരുന്നു. ഇത് കഴിച്ച് യുവതി മയങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അരീക്കോട്ടുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ വ്യാജ സിദ്ധൻ എന്ന പേരിൽ സമാനരീതിയില്‍ കൂടുതല്‍ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2019-ല്‍ ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
advertisement
Location :
Kozhikode,Kozhikode,Kerala
First Published :
December 21, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയറുവേദനയ്ക്കെന്ന പേരിൽ മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ
