ആര്‍പ്പൂക്കര വില്ലൂന്നി പാലത്തൂര്‍ ടോണി തോമസ് (23) കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയില്‍ മനു മോഹൻ (33) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന മനു മോഹനെ കേസിന്റെ വിചാരണയ്ക്കായി കാഞ്ഞിരപ്പള്ളി കോടതിയില്‍ എത്തിച്ചപ്പോള്‍ വരാന്തയില്‍ വച്ച് കഞ്ചാവ് നല്‍കാൻ ടോണി ശ്രമിക്കുന്നതിനിടെ പൊലീസ് തടയുകയായിരുന്നു. ഇതോടെ മനുമോഹൻ പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയുമായിരുന്നു .
advertisement
പ്രകോപിതനായ മനു മോഹന്‍ കോടതി വരാന്തയില്‍ സ്ഥാപിച്ചിരുന്ന നോട്ടീസ് ബോര്‍ഡിന്റെ ഗ്ലാസ് തലകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ടോണിയുടെ കൈയില്‍ നിന്നും 32 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെത്തു. പോക്സോ അടക്കം വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയാണ് മനു മോഹന്‍.