ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട വാനിനകത്തെ മുൻസീറ്റിലാണ് ആഷിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരുക്കേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഷിക് വിളിച്ചെന്നാണ് പെൺസുഹൃത്ത് പൊലീസിന് നൽകിയ മൊഴി. യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആത്മഹത്യ ചെയ്തതാകും എന്നുമാണ് കുടുംബം കരുതിയത്. എന്നാൽ മൃതദേഹത്തിൽ മുറിവുകൾ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയതെന്ന് ആഷിക്കിന്റെ പിതാവ് ന്യൂസ് 18 നോട് പറഞ്ഞു
ഇരു കാലുകളുടെയും തുടകളിലും കാൽത്തണ്ടകളിലും ആഴത്തിൽ മുറിവേൽപ്പിച്ച് രക്തം നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന്റെ പരാതിയിൽ യുവതിയേയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. യുവതിയും ആഷിക്കുമായി അടുപ്പത്തിലായിരുന്ന കാര്യം ഭർത്താവിന് അറിയാമായിരുന്നു എന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്. പീഡിപ്പിച്ചു എന്നാരോപിച്ച് ആഷിക്കിനെതിരെ രണ്ട് മാസം മുൻപ് യുവതി പരാതി നൽകിയിരുന്നു
advertisement