TRENDING:

Gold Smuggling Case | സ്വർണക്കടത്ത് കേസിൽ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ

Last Updated:

അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയാണ് എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട കേസ് ഡയറി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചു. കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ എങ്ങനെ നിലനിൽക്കുമെന്ന് എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ള കോടതിയിൽ ഹാജരാക്കി.
advertisement

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണംതീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്‌ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു.

TRENDING:Gold Smuggling| സ്വർണക്കടത്ത് കേസ് അന്വേഷണം യുഎഇയിലേക്ക്; യാത്രാനുമതി തേടി NIA[NEWS]Treasury Fraud| ട്രഷറി തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; സൈബർ വിദഗ്ധരും സംഘത്തിൽ[NEWS]TikTok| സെപ്റ്റംബർ 15 വരെ സമയം; അമേരിക്കൻ കമ്പനിക്ക് വിറ്റില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കുമെന്ന് ട്രംപ്[NEWS]

advertisement

കേസിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ച് കേസിന്റെ തീവ്രവാദ ബന്ധം തെളിയിക്കാൻ എൻ.ഐ.എ ശ്രമിക്കുന്നത്. കേസിൽ തീവ്രവാദ ബന്ധങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഡയറിയില്‍ ഉണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് കോടതിയില്‍ ഹാജരായത്. ഇദ്ദേഹം കേരള ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ്.

യു.എ.പി.എ നിലനിൽക്കില്ലെന്ന വാദമാണ് കേസിലെ പ്രതി സ്വപ്നയുടെ അഭിഭാഷകൻ മുന്നോട്ടു വച്ചത്. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നത്. ഒമ്പതാം തിയതി കേസ് എന്‍ഐഎക്ക് കൈമാറി. ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചു.  നികുതി വെട്ടിപ്പു കേസ് മാത്രമാണെന്നും സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചു.

advertisement

അന്വേഷണ സംഘം ഹാജരാക്കിയ കേസ് ഡയറി പരിശോധിച്ചാകും സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ എൻ.ഐ.എ കോടതി തീരുമാനമെടുക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത് കേസിൽ യു.എ.പി.എ നിലനില്‍ക്കുമോയെന്ന് കോടതി; കേസ് ഡയറി ഹാജരാക്കി എൻ.ഐ.എ
Open in App
Home
Video
Impact Shorts
Web Stories