ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ''എമിറേറ്റ്‌സ് റെഡ് ക്രസന്റ്'' (ഇ.ആര്‍.സി) ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്ന് യു.എ.ഇ. കോണ്‍സുലേറ്റിനായിരുന്നു ഏകോപനച്ചുമതല. യു.എ.ഇയില്‍നിന്നുള്ള ധനസഹായമുപയോഗിച്ച് വീടുകള്‍ നിര്‍മിക്കാനുള്ള കരാറാണ് യൂണിടെക്കിനു നല്‍കിയത്.
advertisement
2018ൽ പ്രളയത്തിനു േശഷം സഹായം തേടി ദുബായ് സന്ദർശനത്തിനു മുഖ്യമന്ത്രി പോകുന്നതിനു 4 ദിവസം മുൻപു ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് തിരുവനന്തപുരത്ത് നിന്നു പോയെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ആ സന്ദർശനത്തിലാണ് യു.എ.ഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 11- ന് ഇതു സംബന്ധിച്ച കരാർ റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫോർ ഇന്റർനാഷനൽ എയ്ഡ് അഫയേഴ്സും ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു. സ്വപ്‌നയാണ് ഈ ചടങ്ങിന് മേല്‍നോട്ടം വഹിച്ചത്.
ഈ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയ കമ്പനി വാഗ്ദാനം ചെയ്ത ഒരുകോടി രൂപ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ അറിവോടെ കൈപ്പറ്റിയെന്നാണു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചത്. സ്വന്തമായി വീടില്ലാത്ത തനിക്ക് കോണ്‍സല്‍ ജനറല്‍ തുക നല്‍കുകയായിരുന്നെന്നും അത്തരം കമ്മീഷന്‍ ഇടപാടുകള്‍ അനുവദനീയമാണെന്നും സ്വപ്‌ന അവകാശപ്പെടുന്നു. ഈ തുകയാണ് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെയും സ്വപ്നയുടെയും പേരിൽ എടുത്ത ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയത്. ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപയ്ക്കു പുറമേ, ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 56 ലക്ഷം രൂപയും കമ്മീഷന്‍ ഇനത്തില്‍ ലഭിച്ചതാണെന്നു സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചു.