ഇക്കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിനാണ് ഞാറയ്ക്കല്‍ പൊലീസ് സീനയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ക്രിമിനൽ കേസിലെ പ്രതി വീട്ടില്‍ ഒളിച്ചിരുപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. വീട് പൂട്ടിക്കിടന്നതിനാൽ പൊലീസ് സംഘം വാതില്‍ കുത്തിത്തുറന്ന് അകത്തു കടക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ഡൽഹിയിൽ പഠിക്കുന്ന മകൾക്കൊപ്പമാണ് സീന ഇപ്പോൾ താമസിക്കുന്നത്. ഇതേത്തുടർന്ന് വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. വാടകയ്ക്ക് നൽകിയെങ്കിലും വീട്ടിൽ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതുകൂടാതെ സൈമണ്‍ ബ്രിട്ടോയ്ക്ക് ലഭിച്ച ഉപഹാരങ്ങളില്‍ ചിലതും നഷ്ടമായയെന്നും സീന പരാതിയില്‍ വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ സീന ആവശ്യപ്പെട്ടത്.
advertisement
അതേസമയം കൊച്ചി ഗുണ്ടാ സംഘത്തില്‍പ്പെട്ട ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ട ലിബിന്‍ എന്നയാളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ടവർ ലൊക്കേഷൻ പിന്തുടർന്ന് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സീന വീട് വാടകയ്ക്ക് നൽകിയ ആലപ്പുഴ സ്വദേശി വിഷ്ണുവിനൊപ്പമാണ് ലിബിൻ താമസിച്ചിരുന്നത്. ലിബിൻ ഉപയോഗിച്ചിരുന്ന വാഹനം വീടിന്റെ സമീപത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈമണ്‍ ബ്രിട്ടോയുടെ വീടാണ് അതെന്ന് അറിയില്ലായിരുന്നു. ആളില്ലാതിരുന്നതുകൊണ്ട് മുൻവശത്തെ വാതിലിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കയറിയത്. വീടിന്റെ വാതില്‍ ശരിയാക്കുന്നതിനുള്ള ക്രമീകരണം അന്നുതന്നെ ഏര്‍പ്പാടാക്കിയിരുന്നതാണെന്നും ഞാറയ്ക്കല്‍ പൊലീസ് വ്യക്തമാക്കി.
