നിയമസഹായം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. 25 കാരിയായ യുവതി റൂറൽ എസ് പിക്ക് നൽകിയ പരാതിയിൽ ചോറ്റാനിക്കര പോലീസ് ആണ് കേസെടുത്തത്.
2018 ൽ താൻ ഇരയായ പീഡനക്കേസിന്റെ നിയമനടപടികൾക്കായാണ് എറണാകുളം സ്വദേശിനിയായ യുവതി ഗവൺമെന്റ് പ്ലീഡറെ സമീപിച്ചത്. എന്നാൽ യുവതിയെ സർക്കാർ അഭിഭാഷകനായിരുന്ന പി ജി മനു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരമാവധി നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
advertisement
പീഡനത്തിന് പുറമേ തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയതായും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. 2023 ഒക്ടോബര്‍ 10 നാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ആലുവ റൂറൽ എസ്.പിക്കാണ് യുവതി പരാതി നൽകിയത്.