TRENDING:

വീടുകളിൽ പീഡനമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു; നടപടിയെടുക്കാൻ സർക്കാർ

Last Updated:

പീഡനം മിക്കതും രഹസ്യമായി ഒതുക്കി തീർക്കുന്നുവെന്നും കണ്ടെത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീടുകളിൽ ശാരീരിക, മാനസിക, ലൈംഗികാക്രമണം നേരിടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇടപെടാനൊരുങ്ങി സംസ്ഥാന സർക്കാർ. അതിക്രമങ്ങൾ നിത്യസംഭവമായതോടെ, കുട്ടികളുടെ സംരക്ഷണത്തിന് കർമ്മപദ്ധതി നടപ്പാക്കും. ബന്ധുക്കളിൽ നിന്ന് ദുരനുഭവം നേരിടുന്ന കുട്ടികൾക്ക് രഹസ്യമായി പരാതിയറിയിക്കാൻ സ്കൂളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരാതിയിൽ പേരെഴുതേണ്ടതില്ല.
(പ്രതീകാത്മക ചിത്രം- AI Generated)
(പ്രതീകാത്മക ചിത്രം- AI Generated)
advertisement

പ്രധാനാദ്ധ്യാപകൻ ആഴ്ച തോറും പരിശോധിച്ച് നടപടിയെടുക്കണം. ഗുരുതര പരാതികൾ സർക്കാരിനെ അറിയിക്കണം. രണ്ടാനമ്മയുടെയും രണ്ടാനച്ഛന്റെയും സംരക്ഷണയിലുള്ള കുട്ടികളുടെ കണക്കെടുക്കും. അതിക്രമങ്ങൾക്ക് ലഹരിയുപയോഗം, കുടുംബപ്രശ്നങ്ങൾ, രക്ഷിതാക്കളുടെ അവിഹിതബന്ധം തുടങ്ങി കാരണങ്ങൾ പലതാണ്. ബാലാവകാശകമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കും തടയാനാവുന്നില്ല. പീഡനം മിക്കതും രഹസ്യമായി ഒതുക്കി തീർക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

വീടുകളിൽ കുട്ടികളെ ഉപദ്രവിച്ച പരാതിയിൽ പൊലീസ് ഉടനടി കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ടും പോക്സോ നിയമവും ചുമത്താം.

കുട്ടികളെ ഉപദ്രവിക്കുന്നത് നിയമവിരുദ്ധമാണെന്ന് രക്ഷിതാക്കളെ ബോധവത്കരിക്കാൻ റെസ്പോൺസിബിൾ പേരന്റിംഗ്

advertisement

നടപ്പാക്കും

കഴിഞ്ഞ 10 വർഷത്തിനിടെ ആക്രമണത്തിന് ഇരയായ കുഞ്ഞുങ്ങളുടെ എണ്ണം 43,474 ആണ്. 282 കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ടു.

13,825 ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1871 കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി തിരിച്ചു കിട്ടാത്ത വിഭാഗത്തിലുണ്ട്.

Summary: Against the backdrop of rising number of crimes against children in households, the state government has initiated steps to protect the children from further abuse. Children might be provided with platforms in schools to disclose the incident on condition of anonymity and teachers and heads teachers directed to initiate action upon receiving the complaints

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടുകളിൽ പീഡനമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു; നടപടിയെടുക്കാൻ സർക്കാർ
Open in App
Home
Video
Impact Shorts
Web Stories