2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നത്തെ ഡിവൈഎസ്പിയുടെ റൈറ്ററായിരുന്ന മോഹന്‍ദാസ് തിരുത്തൽവരുത്തിയത്. സർവീസിൽ ഒട്ടേറെ ആരോപണങ്ങൾ നേരിട്ട എഎസ്ഐ സുധീഷ് പ്രസാദിനെതിരെ വനിതാ സിഐ പ്രത്യേക റിപ്പോർട്ട് നൽകിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റിവ് ഡിവൈഎസ്പി അബ്ദുൽഖാദറിന്റെ മേൽനോട്ടത്തിൽ നിലമ്പൂർ സിഐ അന്വേഷണം നടത്തി റിപ്പോർട്ടിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിലാണ് ഡിവൈഎസ്പി അറിയാതെ തിരുത്തൽ നടത്തിയത്.
advertisement
ഇത് കണ്ടെത്തിയതിനെതുടർന്ന് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുധീഷിനെ പിന്നീട് സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. കൈയക്ഷരം ആരുടേതാണെന്ന് കണ്ടെത്താനായി തിരുത്തിയ റിപ്പോർട്ട് തൃശൂർ പൊലീസ് ഫൊറൻസിക് ലാബിലേക്കയച്ചു. തുടർന്നാണ് കൈയക്ഷരം മോഹൻ ദാസിന്റേതാണെന്ന് കണ്ടെത്തിയത്.
Also Read-ബാറിൽ മദ്യം നല്‍കിയില്ല; തിരുവനന്തപുരത്ത് വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകൾ
റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ തിരൂർ ഗ്രേഡ് എഎസ്ഐ മോഹൻദാസിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മോഹൻദാസിന് ജാമ്യം ലഭിച്ചിരുന്നു. മോഹൻദാസിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.