ഗുജറാത്തി ഗായകനായ ബിന്നി ശര്‍മ തന്റെ 40 ലക്ഷം വിലയുള്ള കാര്‍ ബിന്നി ഹിമാചല്‍ പ്രദേശില്‍ നിന്നു അഹമ്മദാബാദിലേക്ക് കയറ്റി അയച്ചു. ഇപ്പോള്‍ കാറിനെക്കുറിച്ചോ കാറു കൊണ്ടുപോയവരെ കുറിച്ചോ ഒരു വിവരവുമില്ലെന്ന് ഗായകൻ പറയുന്നു. ബിന്നി ശർമ്മ തന്റെ ഇൻസ്റ്റാഗ്രാം അക്കൗഡ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
Also read-വാട്സ്ആപ്പിലൂടെ ജോലി തട്ടിപ്പും ഭീഷണിയും വ്യാപകമാകുന്നു; എങ്ങനെ സുരക്ഷിതരാകാം?
ഏല്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വാഹനം ലഭിച്ചിട്ടില്ലെന്നും വാഹനം അയച്ച പാഴ്‌സല്‍ സര്‍വീസുകാരെ ഇപ്പോള്‍ വിളിച്ച് കിട്ടുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞു.മൂവ് മൈ കാര്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന കമ്പനിയെ ബിന്നി ശര്‍മ ബന്ധപ്പെടുന്നത്. മറ്റ് പാര്‍സല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ പണമാണ് ഈ കമ്പനി ഈടാക്കിയത്. അതുകൊണ്ടുതന്നെ വാഹനം കയറ്റി. അയയ്ക്കുന്നതിനായി അവരെ ഏല്‍പ്പിക്കുകയും അവര്‍ എന്റെ കാര്‍ ട്രക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടിയുടെയോ കൊണ്ടുപോയവരുടെയോ വിവരമില്ലെന്നാണ് അദ്ദേഹം പറയുന്നത്.