വാട്സ്ആപ്പിലൂടെ ജോലി തട്ടിപ്പും ഭീഷണിയും വ്യാപകമാകുന്നു; എങ്ങനെ സുരക്ഷിതരാകാം?

Last Updated:

ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ അടുത്തിടെ നിരവധി പരാതികൾ ഉന്നയിച്ചിരുന്നു

വാട്സ്ആപ്പ് വഴിയുള്ള ജോലിതട്ടിപ്പുകളും ഭീഷണികളും വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. ”വാട്ട്‌സ്ആപ്പിലെ ആ ഒരു വീഡിയോ കോളിന് ശേഷം എന്റെ ജീവിതം എന്നെന്നേക്കുമായി മാറി. ഈ ഞെട്ടിക്കുന്ന സംഭവത്തിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല”, എന്നാണ് വാട്ട്‌സ്ആപ്പ് കോൾ തട്ടിപ്പിന്റെ ഇരകളായവരിൽ ഒരാൾ ന്യൂസ് 18 നോട് പ്രതികരിച്ചത്. ”+92 എന്ന് തുടങ്ങുന്ന ഒരു നമ്പറിൽ നിന്ന് എനിക്ക് ഒരു മെസേജ് ലഭിച്ചു. എന്റെ സ്വകാര്യ ചിത്രങ്ങളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഉൾപ്പെടെ എന്നെക്കുറിച്ചുള്ള എല്ലാ ഡാറ്റയും തന്റെ പക്കലുണ്ടെന്ന് ആ വ്യക്തി പറഞ്ഞു. മെസേജുകളും കോളുകളും ഞാൻ അവഗണിച്ചു, തുടർന്ന്, അയാൾ എന്റെ മോർഫ് ചെയ്ത ചിത്രം അയക്കുകയും രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു”, എന്നാണ് മറ്റൊരാൾ പറഞ്ഞത്.
ഇവ രണ്ടും ഒറ്റപ്പെട്ട രണ്ടു സംഭവങ്ങളല്ല. ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ പലരും കുറച്ചു നാളുകളായി ഇത്തരത്തിലുള്ള പരാതികളുമായി രം​ഗത്തെത്തുന്നുണ്ട്.
ജോലിയുടെ പേരിലുള്ള തട്ടിപ്പ്
തട്ടിപ്പുകാർ ഒരു വാട്ട്‌സ്ആപ്പ് ലിങ്ക് വഴിയാകും ജോലി വാഗ്ദാനം ചെയ്യുക. അത് ക്ലിക്ക് ചെയ്യാനും നിങ്ങളെ നിർബന്ധിക്കും. തുടക്കത്തിൽ, ഉപയോക്താക്കൾക്ക് ഒരു ചെറിയ തുകയും നൽകും. അതുവഴി ഉപയോക്താക്കളുടെ വിശ്വാസം വളർത്തിയെടുക്കാൻ കഴിയും. പക്ഷേ, ഒടുവിൽ ഉപയോക്താക്കൾക്ക് പണവും ഡാറ്റയും നഷ്ടപ്പെടും.
advertisement
ഭീഷണി
ഒരു അജ്ഞാത നമ്പറിൽ നിന്ന് വീഡിയോ കോൾ ലഭിക്കുന്നവരും ഉണ്ട്. ഇത് ഒരു ഇന്റർനാഷണൽ നമ്പർ ആയിരിക്കും. നിങ്ങൾ കോളെടുത്താൽ, മറുവശത്തുള്ള വ്യക്തി ഫോൺ സ്‌ക്രീൻ റെക്കോർഡ് ചെയ്യാൻ തുടങ്ങുകയും പിന്നാലെ ഭീഷണിപ്പെടുത്താൻ ആരംഭിക്കുകയും ചെയ്യും. സ്‌ക്രീൻ റെക്കോർഡ് ഉപയോ​ഗിച്ച് അശ്ലീല വീഡിയോ ഉണ്ടാക്കുമെന്നും അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാക്കുമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തും. ഇങ്ങനെ പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം.
എങ്ങനെ സുരക്ഷിതരാകാം?
1. പ്രൈവസി സെറ്റിംഗ്സിൽ മാറ്റം വരുത്തുക
advertisement
സെറ്റിംഗ്സിലെ who can see ഓപ്ഷനിൽ പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ, സ്റ്റാറ്റസ് തുടങ്ങിയ കാര്യങ്ങൾ allowed to everyone എന്നതു മാറ്റി പകരം your contact list only എന്നാക്കി മാറ്റുക
2. ടു ഫാക്ടർ ഒതന്റിക്കേഷൻ (Two-factor Authentication)
ടു ഫാക്ടർ ഒതന്റിക്കേഷൻ എനേബിൾ (Enable) ചെയ്യുക. ഇതിലൂടെ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിന് ഒരു എക്ട്രാ സെക്യൂരിറ്റി ലഭിക്കും.
3. ബ്ലോക്ക് ചെയ്യുക, റിപ്പോർട്ട് ചെയ്യുക (Block & Report)
advertisement
നിങ്ങൾക്ക് മുകളിൽ പറഞ്ഞ തരത്തിലുള്ള കോളുകൾ ലഭിക്കുന്നുണ്ടെങ്കിൽ, അത്തരം സ്പാം കോളുകൾ റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ ഇതേ നമ്പറിൽ നിന്ന് വീണ്ടും നിങ്ങളെ വിളിക്കാനോ മെസേജ് അയക്കാനോ കഴിയില്ല. മറ്റാളുകളും ഇതേ നമ്പർ റിപ്പോർട്ട് ചെയ്താൽ വാട്സ്ആപ്പ് ഈ നമ്പർ പ്രവർത്തനരഹിതമാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
വാട്സ്ആപ്പിലൂടെ ജോലി തട്ടിപ്പും ഭീഷണിയും വ്യാപകമാകുന്നു; എങ്ങനെ സുരക്ഷിതരാകാം?
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement